കൊറോണ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം എത്തിയേക്കുമെന്ന മുന്നറിയിപ്പുമായി സൌദി ആരോഗ്യ വകുപ്പ് മന്ത്രി. വരുന്ന ആഴ്ചകളിൽ രാജ്യത്തെ രോഗബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ 2, 795 കേസുകളാണ് സൌദിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ വരാനാരിക്കുന്ന ആഴ്ചകൾ നിർണായകമായിരിക്കുമെന്നും രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലെത്തുമെന്നുമാണ് മന്ത്രി നൽകുന്ന മുന്നറിയിപ്പ്.